അശാസ്ത്രീയ നിർമാണങ്ങൾ പുനഃപരിശോധിക്കണം: സമരസമതി
1486550
Thursday, December 12, 2024 7:41 AM IST
അമ്പലപ്പുഴ : പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അധികൃതരും കരാർ കമ്പനിയും ജനകീയ വിഷയത്തെ ധിക്കരിക്കുകയാണ്. ജനജീവിതം തടസപ്പെടുത്തിക്കൊണ്ടാകരുത് വികസന പദ്ധതി നടപ്പാക്കേണ്ടത് എന്ന അടിസ്ഥാന തത്വം കേരളത്തിൽ ഉടനീളം ലംഘിച്ചാണ് ദേശീയപാതാ നിർമാണം നടക്കുന്നതെന്നും അശാസ്ത്രീയ നിർമാണങ്ങൾ പുനപരിശോധിക്കണമെന്നും കായകുളം എലിവേറ്റഡ് ഹൈവേ സമരസമതി കൺവീനർ ദിനേശ് ചന്ദന ആവശ്യപ്പെട്ടു.
ജനകീയ സമരങ്ങളോട് ബ്രിട്ടീഷുകാർ കാണിച്ച മാന്യതയെങ്കിലും ജനാധിപത്യ സർക്കാരുകൾ കാട്ടണമെന്നും പായൽകുളങ്ങര അടിപ്പാത റിലേസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റിലേ സത്യഗ്രഹം പതിനാലാം ദിവസ സമരത്തിന് സമരസമിതി കൺവീനർ എം.ടി. മധു അധ്യക്ഷത വഹിച്ചു.