ഓവറോള്‍ കിരീടം നിലനിര്‍ത്തി മുട്ടാര്‍ സെന്റ് ജോര്‍ജ് സ്കൂൾ
1467369
Friday, November 8, 2024 4:54 AM IST
എടത്വ: തലവടി ഉപജില്ലാ കലോത്സവത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പിഎസ് ആറാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡും ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കിയാണ് കിരീടം നിലനിര്‍ത്തിയത്.
ചരിത്രനേട്ടത്തിനു വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്കൂള്‍ മാനേജര്‍ ഫാ. സിറില്‍ ചേപ്പില അനുമോദിച്ചു.
സ്കൂളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ മുട്ടാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിബി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ലൗലേഷ് സി. വിജയന്, പ്രധാനാധ്യാപിക ആന്‍സി എം. ജോസഫ്, സ്റ്റാഫ് സെക്രട്ടറി മഞ്ജു കെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.