കുട്ടികള്‍ക്കായി ക്ലാസെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്
1467367
Friday, November 8, 2024 4:54 AM IST
എടത്വ: ജില്ലാ ക്രൈംബ്രാഞ്ച് സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളില്‍ കുട്ടികള്‍ക്കായി സാമൂഹിക അവബോധത്തെക്കുറിച്ചും സ്വയം പ്രതിരോധത്തെക്കുറിച്ചും ക്ലാസ് എടുത്തു. ക്രൈംബ്രാഞ്ച് സെല്‍ഫ് ഡിഫന്‍സ് ടീം അംഗം അനിത ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ടീം അംഗങ്ങളായ ജ്യോതി, ആശ, പ്രീത, ദീപ എന്നിവര്‍ പരിശീലനം നല്കി. ഹെഡ്മാസ്റ്റര് റെജില്‍ സാം മാത്യു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്യുണിറ്റി കൗണ്‍സിലര്‍ സിന്ധു അജേഷ്, ചെയര്‍പേഴ്സണ്‍ ഉഷ വിക്രമന്, സിഡിഎസ് മെംബര്‍ സുലേഖ എന്നിവര്‍ പ്രസംഗിച്ചു.