ഷോക്കേറ്റ് മരണം: സബ് എന്‍ജിനിയറെ സസ്പെന്‍ഡ് ചെയ്തു
1465652
Friday, November 1, 2024 6:32 AM IST
എടത്വ: പാടശേഖര പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ച സംഭവത്തില്‍ കെഎസ്ഇബി എടത്വ സെക്ഷന്‍ സബ് എന്‍ജിനിയര്‍ അജേഷിനെ സസ്പെന്‍ഡ് ചെയ്തതായി അധിക്യൂര് അറിയിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (ബെന്നിച്ചന്-62) ആണ് പാടത്ത് പൊട്ടിവീണ വൈദ്യുതകമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ചത്.
ചെറുതന പഞ്ചായത്തില്‍ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒൻപതു മണിക്കാണ് സംഭവം. ലൈന്‍ പൊട്ടി വീണ കാര്യം എടത്വ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ നാട്ടുകാര്‍ വിളിച്ചറിയിച്ചിട്ടും ജീവനക്കാര്‍ എത്തിയിരുന്നില്ല. ഫ്യൂസ് ഊരി മാറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദേശിച്ചതായാണ് നാട്ടുകാര്‍ പറഞ്ഞത്.