സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
1465651
Friday, November 1, 2024 6:32 AM IST
കായംകുളം: സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി വള്ളികുന്നം പോലീസിന്റെ പിടിയിലായി. ഓച്ചിറ പായിക്കുഴി മഠത്തില്‍ തെക്കതില്‍ ബിനു (49) വിനെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതി ഹാരീസ് ഒളിവിലാണ്. പ്രതികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ വള്ളികുന്നം ഹരീഷ് ഭവനത്തില്‍ തുളസീധരന്‍ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. 24ന് രാത്രിയിലായിരുന്നു സംഭവം.