അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1465649
Friday, November 1, 2024 6:32 AM IST
മുഹമ്മ: നാടിന്റെ കരുതലിനു കാത്തുനിൽക്കാതെ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ജംഗ്ഷന് കിഴക്ക് പുത്താട്ട് അമൽ (27) ആണ് നാടിന്റെ കരുതലിനു കാത്തുനിൽക്കാതെ വിട പറഞ്ഞത്.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ ഒക്ടോബർ 26 ന് വൈകിട്ട് മുട്ടത്തിപറമ്പിനു സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുപറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നിർധന കുടുംബത്തിനു ഭീമമായ ചികിത്സാച്ചെലവ് കണ്ടെത്താൻ അമൽ ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നവരുകയായിരുന്നു. കുഞ്ഞുമോനാണ് പിതാവ്. മാതാവ്: ബിന്ദു. ഭാര്യ: അഞ്ജു സുരേന്ദ്രൻ. മകൾ: നിഹാരിക. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.