ആ​ല​പ്പു​ഴ: കാ​ര്‍​ഡി​യോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ (സി​എ​സ്‌​ഐ-​കെ) വാ​ര്‍​ഷി​ക സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ര്‍ 2, 3 തീ​യ​തി​ക​ളി​ല്‍ റ​മ​ദ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. ഹൃ​ദ്രോ​ഗ നി​ര്‍​ണ​യം, നി​യ​ന്ത്ര​ണം, ചി​കി​ത്സ പ്ര​തി​രോ​ധം എ​ന്നി​വ ച​ര്‍​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മു​ന്നൂ​റി​ല​ധി​കം കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​ക​ളും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​നം സി​എ​സ്‌​ഐ-​കെ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി. ജ​യ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​സാ​ജ​ന്‍ അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ശി​വ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ഡോ. ​എ​സ്. എം. ​അ​ഷ്റ​ഫ്, ട്ര​ഷ​റ​ര്‍ ഡോ. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഷേ​ക്സ്പി​യ​റി​ന്‍റെ ആ​സ് യു ​ലൈ​ക്ക് ഇ​റ്റ് എ​ന്ന കൃ​തി​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട്, ഓ​ള്‍ ദ ​വേ​ള്‍​ഡ് ഈ​സ് എ ​സ്റ്റേ​ജ് എ​ന്ന ഐ​തി​ഹാ​സി​ക പ്ര​സം​ഗം ആ​സ്പ​ദ​മാ​ക്കി നാ​ട​കീ​യ ശൈ​ലി​യി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ സ​മ്മേ​ള​നം. കേ​ര​ള ഹാ​ര്‍​ട്ട് ജേ​ര്‍​ണ​ലി​ന്‍റെ പു​തി​യ പ​തി​പ്പും അ​റ്റ്‌​ല​സ് ഓ​ഫ് എ​ക്കോ​കാ​ര്‍​ഡി​യോ​ഗ്രാ​ഫി ഇ​ന്‍ ക​ണ്‍​ജെ​നി​റ്റ​ല്‍ ഹാ​ര്‍​ട്ട് ഡി​സീ​സ് എ​ന്ന പു​സ്ത​ക​വും സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.