എ​ട​ത്വ: എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​ര്‍ പാ​ട​ത്തേ​യ്ക്ക് തെ​ന്നി​യി​റ​ങ്ങി. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. എ​ട​ത്വ-​താ​യ​ങ്ക​രി റോ​ഡി​ല്‍ ച​ങ്ങ​ങ്ക​രി കൊ​ട്ടാ​രം പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഏ​ഴു മ​ണി​ക്കാ​ണ് സം​ഭ​വം. താ​യ​ങ്ക​രി​യി​ല്‍​നി​ന്ന് അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്കു പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.