കെഎസ്ആർടിസിയിൽ മസ്റ്ററിംഗ് ഇന്നു മുതൽ
1465642
Friday, November 1, 2024 6:32 AM IST
അമ്പലപ്പുഴ: കെഎസ്ആർടിസിയിൽ റിട്ടയർ ചെയ്തവരുടെ പ്രതിവർഷ മസ്റ്ററിംഗ് ഇന്നുമുതൽ ആരംഭിക്കും. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ രണ്ട് ഹെൽപ് ഡെസ്ക്കുകളിലായി 6 കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.
രാവിലെ 10 മുതൽ മൂന്നു വരെയാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. പെൻഷൻകാർ പൂരിപ്പിച്ച് നൽകേണ്ട ഫാറം സൗജന്യമായി കൗണ്ടറിൽ ലഭിക്കും. ആധാർ കാർഡ്, സഹകരണ ബാങ്കിലെ പാസ്ബുക്ക്, എസ്ബിഐയുടെ പാസ്ബുക്ക് എന്നിവയുടെ ഓരോ കോപ്പി പെൻഷൻകാർ കൊണ്ടുവരേണ്ടതാണ്.