പരുമല തീര്‍ഥാടകര്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹം: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത
1465641
Friday, November 1, 2024 6:32 AM IST
ചെങ്ങന്നൂര്‍: പരുമല തീര്‍ഥാടകര്‍ക്ക് ചെങ്ങന്നൂര്‍ നഗരസഭ ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്ഹമാണെന്നു ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത. പരുമല തീര്‍ഥാടകര്‍ക്കായി ചെങ്ങന്നൂര്‍ നഗരസഭ കരിവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളില്‍ ആരംഭിച്ച മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചിട്ടയായ മാലിന്യ സംസ്കരണത്തിന് മുന്‍ഗണന നല്‍കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ അധ്യക്ഷത വഹിച്ചു. കല്ലിശേരി ഡോ. കെ.എം ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, നഗരസഭ ആയുര്‍വേദ-ഹോമിയോ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.