കെവിഎം ആശുപത്രിയില്‍ ലോക സ്ട്രോക്ക് ദിനം ആചരിച്ചു
1465365
Thursday, October 31, 2024 5:22 AM IST
ചേര്‍ത്തല: കെവിഎം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ലോക സ്ട്രോക്ക് ദിനം ആചരിച്ചു. ബോധവത്കരണക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടന്നു. ആശുപത്രി മാനേജിംഗ് പാര്‍ട്ണറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. അവിനാശ് ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൃദയാഘാതത്തിനു പിന്നിൽ സ്ട്രോക്കിന് രണ്ടാം സ്ഥാനമാണെന്ന് കെവിഎം ന്യൂറോ സര്‍ജറിവിഭാഗം മേധാവികൂടിയായ ഡോ. അവിനാഷ് ഹരിദാസ് പറഞ്ഞു. ഡോ. രേഷ്മ സൂസന് സക്കറിയ, സ്റ്റാഫ് നഴ്സുമാരായ കൃഷ്ണപ്രിയ, റാസ്മിന്, അനുശ്രീ, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ബിജി ജേക്കബ്, സുബിന് ജോസഫ്, ആശാലത, സാജന് എന്നിവര്‍ നേതൃത്വം നല്കി.