ചെങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ശു​ദ്ധ​ജ​ലം കി​ട്ടാ​തെ വ​ല​യും. എ​ല്ലാ​ ദി​വ​സ​വും കു​ടി​വെ​ള്ള​വി​ത​ര​ണം ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ജ​ല​വി​ത​ര​ണം ന​ട​ത്തു​ക.

അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ​ ദി​വ​സ​വും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ജ​ല അഥോ​റി​റ്റി​യു​ടെ മു​ൻ നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

കു​ന്ന​ത്തു​മ​ല ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് വാ​ൽ​വ് ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ജ​ല അ​ഥോറി​റ്റി അ​ധി​കൃ​ത​രു​ടെ വി​ശ​ദീക​ര​ണം.

ടൗ​ൺ ഭാ​ഗ​ത്തേ​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന ദി​വ​സം മാ​ത്ര​മേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളൂ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജ​ല അ​ഥോ​റി​റ്റി അ​ഞ്ചു പൈ​പ്പു​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. ടൗ​ൺ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​ഥേ​ൽ, തി​ട്ട​മേ​ൽ, ന​ന്ദാ​വ​നം, ഐ​ടി​ഐ ജം​ഗ്ഷ​ൻ, പു​ത്ത​ൻ​വീ​ട്ടി​ൽ​പ്പ​ടി, മു​ണ്ട​ൻ​കാ​വ്, മ​ങ്കു​ഴി​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​രു ദി​വ​സ​വും കി​ഴ​ക്കേ​ന​ട, കോ​ടി​യാ​ട്ടു​ക​ര, മി​ത്ര​പ്പു​ഴ, ശാ​സ്താം​കു​ള​ങ്ങ​ര, ആ​ൽ​ത്ത​റ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്ത ദി​വ​സ​വു​മാ​ണ് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​ങ്ങ​നെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണ​ത്തി​നു വാ​ൽ​വ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ​ദി​വ​സ​വും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​ജ്ജ​മാ​ക്കു​ന്ന പൈ​പ്പു​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​രീ​തി​യാ​ണു തു​ട​രു​ന്ന​തെ​ന്നു മാ​ണ് ജ​ല അ​ഥോറി​റ്റി വി​വ​രാ​വ​കാ​ശ​ നി​യ​മ​പ്ര​കാ​രം അ​യ്യ​പ്പ സേ​വാ​സ​മാ​ജം ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പാ​ണ്ട​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബ​ദ​ൽ ക്ര​മീ​ക​ര​ണ​മെ​ന്ന​ നി​ല​യ്ക്ക് ന​ഗ​ര​സ​ഭാ ടാ​ങ്കു​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള്ള​മി​ല്ലാ​തെ തീ​ർ​ഥാ​ട​ക​ർ ജ​ലം വി​ല​കൊ​ടു​ത്തു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു.