സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം: മാർ ക്രിസോസ്റ്റമോസ്
1465360
Thursday, October 31, 2024 5:22 AM IST
മാന്നാർ: പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകാൻ സ്ത്രീജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജം പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. ആലുവ യുസി കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.വി. പോൾ റമ്പാൻ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര, ഫാ. ജിജി ശാമുവൽ, പ്രഫ. മേരി മാത്യു, ആലീസ് കോശി, വത്സമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.