കുട്ടനാട് താലൂക്ക് അദാലത്തില്‍ 367 അപേക്ഷകള്‍ തീര്‍പ്പാക്കി
1465355
Thursday, October 31, 2024 5:13 AM IST
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. 30 വരെയുള്ള ഫീസിളവിനര്ഹതയുള്ള (25 സെന്റില്‍ താഴെ) ഫോം ആറ് അപേക്ഷകളും ഡാറ്റാബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ഫോം അഞ്ച് അപേക്ഷകളുമാണ് പരിഗണിച്ചത്.
വൈകിട്ട് 5ന് അവസാനിച്ച അദാലത്തില്‍ 367 കേസുകള്‍ തീര്‍പ്പാക്കി. ഈ കാലയളവില്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന കേസുകള്‍ നവംബര്‍ 30 നുള്ളില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.
സബ് കളക്ടര്‍ സമീര്‍ കിഷന്, കുട്ടനാട് തഹസീല്‍ദാര്‍ സുധി പി.ഡി, ഭൂരേഖ തഹസില്‍ദാര്‍ ജയേഷ് ആര്, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുത്തു.