ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭ്രാന്തന് സമീപനം: ജി. സുധാകരന്
1465000
Wednesday, October 30, 2024 5:31 AM IST
ആലപ്പുഴ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപിയു ടെ ഭ്രാന്തന് സമീപനമാണെന്ന് മന്ത്രി ജി. സുധാകരന്. ബിജെപിയുടെ സ്വാധീനം രാജ്യത്ത് കുറഞ്ഞുവരുമ്പോള്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രവാക്യം ഉയര്‍ത്തുക വഴി ഏകാധിപത്യഭരണം കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്നും ജി. സുധാകരന് പറഞ്ഞു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ എന്‍ജിഒ യൂണിയന് ഹാളില്‍ സംഘടിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരന്.
കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് എം. പ്രസാദ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി എസ്.എസ്. ജയചന്ദ്രന് വിഷയാവതരണം നടത്തി. ഡോ. നെടുമുടി ഹരികുമാര്‍, എ.എം. നസീര്‍, എം. ജോഷ്വ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ടി.കെ. സുഭാഷ് ചര്‍ച്ചകള്‍ക്ക് ക്രോഡീകരണം നടത്തി.