ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ഥി ജീവിതത്തില്‍ അനിവാര്യം: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്
1464999
Wednesday, October 30, 2024 5:31 AM IST
മാന്നാര്‍: ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന് സവിധേ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും ലഹരിയും സമൂഹത്തെ കാര്‍ന്നുതിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക പരിശീലകനും വിദ്യാഭ്യാസ ലേഖകനുമായ ഷാജി എം. സലാം ക്ലാസ് നയിച്ചു.
ഗ്രിഗോറിയന്‍ പ്രഭാഷണം
മാന്നാര്‍: അനുഗ്രഹങ്ങളിലൂടെ ആത്മീയ ബോധ്യങ്ങള്‍ നേടണമെന്നും ഭൗതിക പ്രതിസന്ധികളുടെ പരിഹാരം മാത്രമാകരുത് മധ്യസ്ഥതയെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ്.
ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദിക ട്രസ്റ്റി റവ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ അധ്യക്ഷത വഹിച്ചു. അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, ഫാ. എല്ദദോസ് ഏലിയാസ്, മത്തായി ടി. വര്‍ഗീസ്, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സഭാകവി സി.പി. ചാണ്ടി മലയാള ഭാഷയെ ധന്യമാക്കി
മാന്നാര്‍: സഭാകവി സി.പി. ചാണ്ടി മലങ്കരസഭയ്ക്കും മലയാള ഭാഷയ്ക്കും അതുല്യ സംഭാവനകള്‍ നല്കിയ കര്മയോഗിയായിരുന്നുവെന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലിത്ത.
പരുമല പെരുന്നാളിനോടനുബന്ധിച്ച നടന്ന അഖില മലങ്കര ശുശ്രുഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. യുഹാനോന്‍ മാര്‍ തേവോദോറോസ് അധ്യക്ഷത വഹിച്ചു. ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.