കേരള കോണ്‍ഗ്രസ്-ബി ജില്ലാ കണ്വന്ഷന്
1464997
Wednesday, October 30, 2024 5:31 AM IST
ആലപ്പുഴ: ജില്ലയുടെ വികസനത്തില്‍ മുഖ്യപങ്കുവഹിച്ച എല്‍ഡിഎഫ് സര്‍ക്കാരില്‍ കുട്ടനാടിന്റെ സമഗ്രവികസനത്തിനായി ശക്തമായി ഇടപെടുമെന്നും യുഡിഎഫിന്റെ പെയ്മെന്റ് സീറ്റ് കോഴ സമ്പ്രദായത്തെ എതിര്‍ക്കുമെന്നും കേരള കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് ജെയ്സപ്പന്‍ മത്തായി.
കുട്ടനാടിന്റെ കുടിവെള്ള ദുരിതം പരിഹരിക്കാന്‍ 1972ല്‍ കുട്ടനാട് വാട്ടര്‍സപ്ലൈ സ്കീം കൊണ്ടുവന്നത് കേരള കോണ്‍ഗ്രസ് നേതാക്കന്മാരായ ഇ. ജോണ്‍ ജേക്കബും ആര്. ബാലകൃഷ്ണപിള്ളയും ടി.എസ്. ജോണും ആണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്-ബി ജില്ലാ കണ്വന്ഷന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന തെക്കന്‍ മേഖല സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് രണ്ടായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് നേമം ലോറന്‍സ്, മജീദ് നടാവേളിയില്, ബിന്ദുമോള്‍, കെ.ജി. ജേക്കബ് കടവില്‍, മല്ലിക, ഷാജി മാവേലിക്കര, ജോണ്‍ കായംകുളം, മണിലാല്‍ ഹരിപ്പാട്, ബാലമുരളി അമ്പലപ്പുഴ, രവീന്ദ്രന്കുട്ടി കളങ്ങര, അഡ്വ. പ്രശാന്ത്. എസ്. പിള്ള എന്നിവര്‍ പ്രസംഗിച്ചു.