ഓണാഘോഷവും കുടുംബ സംഗമവും
1590978
Friday, September 12, 2025 3:41 AM IST
തിരുവല്ല: മുത്തൂർ നവജ്യോതി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് പി.എസ്. സലാഹുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തുകലശേരി ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ ഓണസന്ദേശം നൽകി.
കുറ്റപ്പുഴ ജറുസലേം മാർത്തോമ്മാ പള്ളി വികാരി റവ. സുനിൽ ചാക്കോ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ചുമത്ര ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി അൽ ഹാഫിസ് നൗഫൽ ഹുസ്നി അവാർഡ് ദാനം നിർവഹിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം എം.സലിമും കലാ കായികമേളയുടെ ഉദ്ഘാടനം സാബു പാറയിലും നിർവഹിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി അനുമോദിച്ചു.
സെക്രട്ടറി റെജി മാമ്മൻ, ട്രഷറർ വേണുഗോപാല പണിക്കർ, രാജേഷ് മലയിൽ, പി.ആർ. ബൈജു, ലീലാമ്മ ജോർജ്, കൊച്ചുമോൾ പ്രദീപ് , ശിവകുമാർ കളത്തിൽ എന്നിവർ പ്രസംഗിച്ചു.