സഹ.മേഖല കേരളത്തിന്റെ അവിഭാജ്യ ഘടകം: മന്ത്രി വീണാ ജോർജ്
1590463
Wednesday, September 10, 2025 4:14 AM IST
പത്തനംതിട്ട : കേരളത്തിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ ഉന്നമനത്തിൽ സഹകരണ മേഖലയുടെ പങ്ക് ഒഴിച്ചുകൂടാനാകാത്തതെന്ന് മന്ത്രി വീണാ ജോർജ്. സഹകരണസംഘം ജീവനക്കാരുടെ മക്കൾക്കുള്ള 2024 - 25 അധ്യയന വർഷത്തെ വിദ്യാഭ്യാസ മികവിനുള്ള പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാഷ് അവാർഡ് വിതരണവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുടിശിക ഒഴിവാക്കിയുള്ള മെമ്പർഷിപ്പ് കാന്പെയിനും ചടങ്ങിൽ തുടക്കമായി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കേരള ബാങ്ക് ഡയറക്ടർ എസ്. നിർമല ദേവി, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എസ്. ബിന്ദു, പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് ചെയർമാൻ കെ. അനിൽകുമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കുമാർ,
കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ജി. ബിജു, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആക്കിനാട്ട് രാജീവ്, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐടിയുസി) സംസ്ഥാന സെക്രട്ടറി ബോബി മാത്തുണ്ണി, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ പ്രമീള എം.ജി സ്വാഗതവും പാട്രിക് ഫ്രാൻസിസ് നന്ദിയും പറഞ്ഞു.