ഫിസിയോതെറാപ്പി ദിനം ആചരിച്ചു
1590460
Wednesday, September 10, 2025 4:14 AM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിയോതെറാപ്പിയുടെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി ആശുപത്രി ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഡോ. ശ്രീജിത് നന്പൂതിരി മുഖ്യാതിഥിയായിരുന്നു. പുഷ്പഗിരി ന്യൂറോളജി വിഭാഗം മേധാവി ഡോ. റെജി തോമസ്, ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഡോ.ഷിബു ജോർജ്, ഡോ. ക്രിസ്റ്റീന തോമസ് എന്നിവർ പ്രസംഗിച്ചു.