ജില്ലാ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ്
1590966
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും 20, 21 തീയതികളിലുമായി പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നും നാളെയും വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ റോളർ സ്കേറ്റിംഗ് റിംഗിൽ ആർട്ടിസ്റ്റിക് വിഭാഗത്തിലുള്ള മത്സരങ്ങളും 20, 21 തീയതികളിൽ പത്തനംതിട്ട മഡോണ ഇന്റർനാഷണൽ സ്കൂളിൽ സ്കേറ്റിംഗ് റിംഗിലെ സ്പീഡ് വിഭാഗത്തിലുള്ള റിംഗ് മത്സരങ്ങളും രാവിലെ 6.30 മുതൽ തുടങ്ങും.
21നു രാവിലെ 5.30 ന് പത്തനംതിട്ട റിംഗ് റോഡിൽ റോഡ് റെയ്സ് മത്സരങ്ങളും വൈകുന്നേരം നാലു മുതൽ പത്തനംതിട്ട മഡോണ ഇന്റർനാഷണൽ സ്കൂൾ റിംഗിൽ റോളർ ഹോക്കി മത്സരങ്ങളും നടക്കും. 21 ന് പത്തനംതിട്ട മഡോണ ഇന്റർനാഷണൽ സ്കൂളിൽ ജില്ലാതല ഉദ്ഘാനം രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ നിർവഹിക്കും.
റോളർസ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിക്കും.
നാഷണൽ മെഡൽ ലഭിച്ച റോളർ സ്കേറ്റിംഗ് കായികതാരങ്ങൾക്ക് സ്വീകരണം നൽകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം സ്കേറ്റിംഗ് താരങ്ങൾ പങ്കെടുക്കും. ഇതിൽ നിന്നുള്ള വിജയികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധികരിക്കുന്നത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. പ്രസന്നകുമാർ, മനോജ് പി. ആനന്ദ് , വിഷ്ണു രഘുനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.