അൻപിലെ വയോജനങ്ങൾക്കൊപ്പം ഓണാഘോഷവും സ്നേഹസംഗമവും
1590977
Friday, September 12, 2025 3:41 AM IST
തിരുവല്ല: സമന്വയ മത സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനിക്കാട് അൻപ് വയോജന സദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണാഘോഷവും സ്നേഹ സംഗമവും നടത്തി. സ്നേഹസംഗമം മാത്യു റ്റി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.
ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആമുഖപ്രസംഗം നടത്തി. അക്കീരമൺ കാളിദാസൻ ഭട്ടതിരി ഓണസന്ദേശം നൽകി.
പത്മശ്രീ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, ഫാ. സിജോ പന്തപ്പള്ളിൽ, വർഗീസ് മാമ്മൻ, എം.സലീം, പി.എം.അനീർ, ഷാജി തിരുവല്ല, മാത്യൂസ് കെ. ജേക്കബ്, റോജർ ജോൺ, ജോസഫ് കുര്യാക്കോസ്, ഷെൽട്ടൺ വി. റാഫേൽ , ശ്യാം കുമാർ, ഡോ.സജി കുര്യൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.