കോഴഞ്ചേരി ബസിന് പ്രക്കാനത്ത് സ്വീകരണം നൽകി
1590975
Friday, September 12, 2025 3:41 AM IST
പ്രക്കാനം: പതിറ്റാണ്ടുകളായി സർവീസ് നടത്തുന്ന തിരുവനന്തപുരം-കോഴഞ്ചേരി കെഎസ്ആർടിസി സ്റ്റേ ബസിന് ഓണത്തോടനുബന്ധിച്ച് നാട്ടുകാരുടെ വരവേല്പ്. വനിതകൾ ഉൾപ്പെടെ പ്രക്കാനം റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ കാത്തുനിന്നാണ് ബസിനെ സ്വീകരിച്ചത്. സ്നേഹ സമ്മാനങ്ങൾക്കൊപ്പം ജീവനക്കാർക്ക് ഓണസദ്യയും ഒരുക്കി നൽകി.
എല്ലാ വർഷവും പ്രക്കാനം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി സ്വീകരണച്ചടങ്ങുകൾ നടത്തുകയും അന്നേ ദിവസം സ്റ്റേ ബസിലെ ജീവനക്കാർക്ക് ഓണസദ്യ നൽകുകയും ചെയ്യുന്ന പതിവ് നാട്ടുകാർ ഇക്കൊല്ലവും തുടരുകയായിരുന്നു.
അസോസിയേഷൻ ഭാരവാഹികളായ തോമസ് ജോൺ, ഓമന ഉഴുവത്ത്, രാജന് കാവുങ്കൽ, പത്മവിലാസം സുനില്‍ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.