പുരസ്കാര ജേതാക്കളെ അനുമോദിച്ചു
1590464
Wednesday, September 10, 2025 4:14 AM IST
ചന്ദനപ്പള്ളി: പടിപ്പുര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ചന്ദനപ്പള്ളി ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി, ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അവാർഡുകൾ നൽകി അനുമോദിച്ചു.
നിരവധി അവാർഡുകൾ കരസ്ഥമാക്കിയ അധ്യാപകരായ ജോസ് ചന്ദനപ്പള്ളിയെയും പ്രീത് ചന്ദനപ്പള്ളിയെയും ആദരിച്ചു. പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ അധ്യക്ഷത വഹിച്ച യോഗം മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
ഡോ മാത്യു പി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. ജേക്കബ് ഡാനിയൽ, ജസ്റ്റസ് നാടാവള്ളിൽ, റോയി സാമുവേൽ, ജേക്കബ് ജോർജ് കുറ്റിയിൽ, അലക്സ് കൊപ്പാറ, സൂസൻ ജോൺസൺ, കോട്ടൂർ മധു സൂദനൻ പിള്ള, റോയി വര്ഗീസ്, എബി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.