പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 13 സംവരണ മണ്ഡലങ്ങള്‍
1590964
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 17 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം വനിതാ ജനറല്‍ സംവരണവും ഒരു മണ്ഡലം പട്ടികജാതി വനിതയ്ക്കും. പട്ടികജാതി ജനറല്‍ വിഭാഗത്തില്‍ രണ്ട് മണ്ഡലങ്ങളും സംവരണം ചെയ്തപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ ലഭിക്കുക നാലു സീറ്റുകള്‍ മാത്രം.
2020ലെ തെരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളുണ്ടായിരുന്നതില് എട്ടെണ്ണം വനിതാ ജനറല്‍ സംവരണവും പട്ടികജാതി ജനറൽ, വനിത എന്നിവര്‍ക്കായി ഓരോ മണ്ഡലവുമാണ് സംവരണം ചെയ്തിരുന്നത്.
ത്രിതല പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെയും മണ്ഡലങ്ങളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ ആനുപാതികമായ വനിതാ സംവരണ വാര്‍ഡുകളുടെ എണ്ണവും വര്‍ധിച്ചു.
50 ശതമാനം വാര്‍ഡുകള്‍ ജനറല്‍ വിഭാഗത്തില്‍തന്നെ എല്ലായിടത്തും വനിതയ്ക്കും ലഭിക്കും.
15 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തുകളില്‍ വനിതാ സംവരണം എട്ടെണ്ണമാണ്. ഇതുകൂടാതെയാണ് പട്ടികജാതി വനിതാ സംവരണ സീറ്റുകളും.
ബ്ലോക്ക് പഞ്ചാ. 73 വനിത
പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 114 മണ്ഡലങ്ങളുള്ളതില്‍ 73 എണ്ണം വനിതാ സംവരണമായിരിക്കും. ബ്ലോക്ക് പഞ്ചായത്തുകളില്‍ പറക്കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഏഴ് വനിതാ ജനറല്‍ മണ്ഡലങ്ങളുണ്ടാകും.
പറക്കോട്ട് എട്ട് വനിതാ സംവരണ മണ്ഡലങ്ങളും ഉണ്ടാകും. പന്തളം, പറക്കോട് ബ്ലോക്കുകളില്‍ പട്ടികജാതി വനിതകള്‍ക്കായി രണ്ട് സംവരണ മണ്ഡലങ്ങളുണ്ടാകും. റാന്നിയില്‍ പട്ടികജാതി വനിതകള്‍ക്കായി മണ്ഡലം സംവരണം ചെയ്തിട്ടില്ല. മറ്റിടങ്ങളില്‍ ഓരോ മണ്ഡലങ്ങളാണ് സംവരണം ചെയ്തിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ 474
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെയുള്ള 833 വാര്‍ഡുകളില്‍ 473 വനിതാ സംവരണ വാര്‍ഡുകളുണ്ടാകും. ഇതില്‍ 416 എണ്ണം വനിത ജനറല്‍ വിഭാഗത്തിലും 57 എണ്ണം പട്ടികജാതി വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വനിതയ്ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്.
പട്ടികജാതി ജനറല്‍ വിഭാഗത്തിനു നല്‍കിയിട്ടുള്ള സംവരണ വാര്‍ഡുകള്‍ക്കു പുറമേയാണ് പട്ടികജാതി വനിതാ സംവരണ വാര്‍ഡുകളുള്ളത്.
നറുക്കെടുപ്പ് അടുത്തമാസം
ത്രിതല പഞ്ചായത്ത്, നഗരസഭ സംവരണ മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും നറുക്കെടുപ്പ് അടുത്ത മാസം നടക്കും. ഇതിനുള്ള പരിശീലനം 26ന് തുടങ്ങും. ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ കളക്ടറുടെയും നഗരസഭകളില്‍ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടപടി.
ഗ്രാമപഞ്ചായത്തുകൾ, ആകെ വാര്‍ഡുകള്‍, നിശ്ചയിക്കപ്പെടേണ്ട വനിതാ സംവരണം,
പട്ടികജാതി സംവരണം, പട്ടികജാതി വനിതാ സംവരണം, പട്ടികവര്‍ഗ സംവരണം,
പട്ടികവര്‍ഗ വനിതാ സംവരണം ക്രമത്തിൽ
ആനിക്കാട് 14 7 2 1 0 0
കവിയൂര്‍ 14 7 2 1 0 0
കൊറ്റനാട് 14 7 2 1 0 0
കോട്ടാങ്ങല്‍ 14 7 1 0 0 0
കല്ലൂപ്പാറ 14 7 2 1 0 0
കുന്നന്താനം 16 8 2 1 0 0
മല്ലപ്പള്ളി 15 8 2 1 0 0
കടപ്ര 16 8 2 1 0 0
കുറ്റൂര്‍ 15 8 2 1 0 0
നിരണം 14 7 2 1 0 0
നെടുമ്പ്രം 14 7 1 0 0 0
പെരിങ്ങര 16 8 2 1 0 0
അയിരൂര്‍ 16 8 1 0 0 0
ഇരവിപേരൂര്‍ 18 9 3 2 0 0
കോയിപ്രം 18 9 3 2 0 0
തോട്ടപ്പുഴശേരി 14 7 1 0 0 0
എഴുമറ്റൂര്‍ 15 8 1 0 0 0
പുറമറ്റം 14 7 2 1 0 0
ഓമല്ലൂര്‍ 15 8 2 1 0 0
ചെന്നീര്‍ക്കര 15 8 3 2 0 0
ഇലന്തൂര്‍ 14 7 2 1 0 0
ചെറുകോല്‍ 14 7 1 0 0 0
കോഴഞ്ചേരി 14 7 1 0 0 0
മല്ലപ്പുഴശേരി 14 7 2 1 0 0
നാരങ്ങാനം 14 7 1 0 0 0
റാന്നി പഴവങ്ങാടി 17 9 1 0 0 0
റാന്നി 14 7 1 0 0 0
റാന്നി അങ്ങാടി 14 7 1 0 0 0
പെരുനാട് 16 8 2 1 1 0
വടശേരിക്കര 16 8 2 1 0 0
ചിറ്റാര്‍ 14 7 2 1 1 0
സീതത്തോട് 14 7 1 0 0 0
നാറാണംമൂഴി 14 7 1 0 2 1
വെച്ചൂച്ചിറ 16 8 1 0 0 0
കോന്നി 20 10 3 2 0 0
അരൂവാപ്പുലം 15 8 2 1 0 0
പ്രമാടം 20 10 2 1 0 0
മൈലപ്ര 14 7 2 1 0 0
വള്ളിക്കോട് 16 8 3 2 0 0
തണ്ണിത്തോട് 14 7 1 0 0 0
മലയാലപ്പുഴ 14 7 2 1 0 0
പന്തളം തെക്കേക്കര 15 8 3 2 0 0
തുമ്പമണ്‍ 14 7 3 2 0 0
ഏനാദിമംഗലം 16 8 3 2 0 0
ഏറത്ത് 17 9 3 2 0 0
ഏഴംകുളം 21 11 3 2 0 0
കടമ്പനാട് 18 9 3 2 0 0
കലഞ്ഞൂര്‍ 20 10 3 2 0 0
കൊടുമണ്‍ 19 10 5 3 0 0
പള്ളിക്കല്‍ 24 12 5 3 0 0
ആറന്മുള 19 10 5 3 0 0
മെഴുവേലി 14 7 3 2 0 0
കുളനട 17 9 3 2 0 0
ബ്ലോക്ക് പഞ്ചായത്ത്
മല്ലപ്പള്ളി
14 7 2 1 0 0
പുളിക്കീഴ്
14 7 2 1 0 0
കോയിപ്രം
14 7 2 1 0 0
ഇലന്തൂർ
14 7 2 1 0 0
റാന്നി
14 7 1 0 0 0
കോന്നി
14 7 2 1 0 0
പന്തളം
14 7 3 2 0 0
പറക്കോട്
16 8 3 2 0 0