നബിദിന മാനവിക സദസ്
1590189
Tuesday, September 9, 2025 3:10 AM IST
തിരുവല്ല: മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന സമ്മേളനത്തിന്റെ ഭാഗമായി മത സൗഹാർദ സന്ദേശമരുളി മാനവിക സദസ് നടത്തി. ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് റിഫാൻ റഹ്മാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പ്രണവ് സ്വരൂപാനന്ദ, ബിഷപ് തോമസ് സാമുവൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.
മികച്ച യുവകർഷക ജേതാവിനെ ചടങ്ങിൽ ആദരിച്ചു. മദ്രസ ഫെസ്റ്റ് വിജയികളെയും, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെയും അനുമോദിച്ചു. പ്രസിഡന്റ് ഹാജി മുഹമ്മദ് സാദിഖ് മന്നാനി അധ്യക്ഷത വഹിച്ചു.
ഇമാം മൻസൂർ മൗലവി അൽ ഖാസിമി, അൽ ഹാഫിസ് അൽ അമീൻ മന്നാനി, ഫിറോസ് ഖാൻ, എം.സലീം, സാലഹ് സലാം, സാജു കബീർ, കെ.എച്ച്. അബ്ദുൾ സലാം, ബിൻഷ കെ.ബിന്യാമിൻ, പി.എസ്.നിസാമുദീൻ, വി.കെ. അൻഷാദ് എന്നിവർ പ്രസംഗിച്ചു.