സാംസ്കാരിക സായാഹ്നം
1590465
Wednesday, September 10, 2025 4:14 AM IST
തിരുവല്ല: കൈരളി ആർട്സ് ക്ലബ് ഫ്ലോറിഡയുടെ സാംസ്കാരിക സായാഹ്നവും ഓണാഘോഷവും ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുവല്ല വൈഎംസിഎയിൽ ഉദ്ഘാടനം ചെയ്തു.
ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ് എഴുതിയ ജനകീയനായ ജനനായകൻ എന്ന പുസ്തകം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മറിയാമ്മ ഉമ്മന് നൽകി പ്രകാശനം ചെയ്തു. മാത്യു ടി. തോമസ് എംഎൽഎ , ഷിബു മണലെ , സഖറിയാസ് കരുവേലി, സി.പി. മോനായി , അനിൽ പെണ്ണുക്കര എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ പ്രസിഡന്റ് പ്രഫ. ഇ. വി. തോമസ് അധ്യക്ഷത വഹിച്ചു. വൈഎംസിഎ സെക്രട്ടറി ജോയി ജോൺ സ്വാഗതവും ഇ. എ. ഏലിയാസ് നന്ദിയും പറഞ്ഞു.