ദേഹോപദ്രവക്കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റില്‍
1590461
Wednesday, September 10, 2025 4:14 AM IST
തിരുവല്ല: ദേഹോപദ്രവക്കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിലായി. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കല്‍ പുത്തന്‍വീട്ടില്‍ എം. കെ. മഞ്ജേഷ് (35) ആണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനേത്തുടര്‍ന്ന് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ നാലിന് കുറ്റൂര്‍ കാഞ്ഞിരത്താംമോടിയില്‍ വച്ച് കാര്‍ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. കേസിലെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി തിരുവല്ല പോലീസ് മഞ്ജേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാല് പ്രതികള്‍ ഉള്ള കേസില്‍ ഇതോടെ മൂന്നു പേര് അറസ്റ്റിലായി. ഒളിവിലുള്ള ആൾക്കായി എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.