എയ്ഡഡ് സ്കൂൾ നിയമനം: കെസിസി യോഗം ഇന്ന്
1590965
Friday, September 12, 2025 3:32 AM IST
തിരുവല്ല: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമനങ്ങൾ അംഗീകരിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിലേക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് അംഗ സഭകളിലെ എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗം ഇന്ന് രാവിലെ 11ന് തിരുവല്ല മീന്തലക്കരയിലെ കെസിസി ആസ്ഥാനത്ത് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടും.
ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള അടിസ്ഥാന മൗലിക അവകാശങ്ങളുടെ ലംഘനവും നിയമബോധം മറികടന്നുള്ള ഉത്തരവുകളും തീരുമാനങ്ങളും സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകുന്നതിലൂടെ നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നതെന്ന് കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.