കേരളം സെൽ ഭരണത്തിലേക്ക് നീങ്ങുന്നു: സതീഷ് കൊച്ചുപറന്പിൽ
1590725
Thursday, September 11, 2025 5:55 AM IST
പത്തനംതിട്ട: കേരളം സെല്‍ ഭരണത്തിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ടിരിക്കുന്നെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. സംസ്ഥാനത്ത് പോലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്പില് നടത്തിയ ജനകീയ പ്രതിഷേധ സദസുകളുടെ ജില്ലാതല ഉദ്ഘാടനം കോന്നി പോലീസ് സ്റ്റേഷന് മുന്പില് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ പ്രതിയോഗികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനേക്കാള്‍ ക്രൂരമായ സംഭവങ്ങളാണ് പോലീസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ പ്രതിയോഗികൾക്കും സാധാരണക്കാർക്കുമെതിരേ പോലീസ് ഇപ്പോള്‍ നടത്തുന്നതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോന്നി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയുടെ അധ്യക്ഷതയില്‍ ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റർ, ജനറല്‍ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എസ്. സന്തോഷ് കുമാർ, നിഖില്‍ ചെറിയാന്, ജി.എസ്. സന്തോഷ് കുമാർ, റോജി ഏബ്രഹാം, ഷാജി കുമാർ, റ്റി.എച്ച്. സിറാജുദ്ദീന്, അനി സാബു തോമസ്, ബ്രഹാം വാഴയിൽ, മനോഹരന്, സൗദാ റഹീം, ജി. ശ്രീകുമാർ, എം.കെ. മനോജ്, ജോയ് തോമസ്, ഷിജു അറപ്പുരയിൽ, സന്തോഷ് കല്ലേലി, മോന്‍സി ദാനിയേൽ, ഉത്തമന്, പ്രകാശ് പേരങ്ങാട്ട്, രാജു കണ്ണങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാലപ്പുഴയിൽ
മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മലയാലപ്പുഴ മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.വി. ഫിലിപ്പ്, നിര്‍വാഹക സമിതി അംഗം ജെയിംസ് കീക്കരിക്കാട്, ബേബി മൈലപ്ര, പ്രമോദ് താന്നിമൂട്ടിൽ, ലിബു മാത്യു, ശശിധരന് നായര്‍ പാറയരുകിൽ, ബിജു സാമുവല്‍, ബിജിലാല്‍ ആലുനില്ക്കുന്നതിൽ, ബിന്ദു ജോര്‍ജ്, എല്‍സി ഈശോ, ബിന്ദു ബിനു, എസ്. സുനില്‍കുമാർ, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, സിനിലാല്‍ ആലുനില്ക്കുന്നതില്, സി.പി. സുധീഷ്, ജോബിന് മൈലപ്ര, രാജു പുലൂർ, ആശ പെരുമ്പ്രാല്‍, സനോജ് മലയാലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ
പോലീസിലെ ക്രിമിനൽവത്കരണത്തിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് കെപിസിസി സെക്രട്ടറി എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു.
തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ഏബ്രഹാം കുന്നുകണ്ടത്തിൽ, മുനിസിപ്പൽ ചെയർപേഴ്സൺ അനുജോർജ്, ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ജയകുമാർ, വിശാഖ് വെൺപാല, യുഡിഎഫ്. കൺവീനർ ലാൽ നന്ദാവനം, രാജേഷ് മലയിൽ, ബിനു വി. ഈപ്പൻ, അഭിലാഷ് വെട്ടിക്കാടൻ, ജെസിമോഹൻ, വിനോദ് കോവൂർ , കൊച്ചുമോൾ പ്രദീപ്, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
മൂന്നാം മുറയിൽ മൂന്നാം ഗവൺമെന്റ് സൃഷ്ടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ മിഥ്യാധാരണ മാത്രമാണെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് മുന്പിൽ നടന്നജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, കീഴ്വായ്പ്പൂര് ശിവരാജൻ, അഖിൽ ഓമനക്കുട്ടൻ, റെജി പണിക്കമുറി, അനിൽ തോമസ്, സുനിൽ നിരവുപുലം, സാം പട്ടേരി, എം.കെ.സുബാഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, തോമസ് തമ്പി, കെ.ജി.സാബു, ഡോ. ബിജു റ്റി.ജോർജ്, വിനീത് കുമാർ, റെജി ചാക്കോ, റ്റി.ജി.രഘുനാഥപിള്ള, റെജി തേക്കുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പെരുന്പെട്ടിയിൽ
എഴുമറ്റൂർ ബ്ലോക്കിലെ കൊറ്റനാട്, കോട്ടാങ്ങൽ, എഴുമറ്റൂർ, തെള്ളിയൂർ, അയിരൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പെട്ടി പോലീസ് സ്റ്റേഷനു മുൻപിൽ
ജനകീയ പ്രതിഷേധ സദസ് നടത്തി.
എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പ്രഫ. പി. കെ. മോഹനരാജ് അധ്യക്ഷത വഹിച്ച യോഗം മാലേത്ത് സരളാദേവി എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. റെജി താഴമൺ, ആശിഷ് പാലയ്ക്കാമണ്ണിൽ, കൊച്ചുമോൻ വടക്കേതിൽ, ബിജു കരോട്ട്, ജി മണലൂർ, സന്തോഷ് കൊച്ചുപറമ്പിൽ, ബിന്ദു സജി, സുഗതകുമാരി, തേജസ്, മിനി സെബാസ്റ്റ്യൻ, അനിൽ പായിക്കര തുടങ്ങിയവർ പ്രസംഗിച്ചു.