പ്രതിഷേധ സദസ്
1590194
Tuesday, September 9, 2025 3:13 AM IST
മല്ലപ്പള്ളി: കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് കുന്നംകുളത്ത് മൃഗീയ പോലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കൂ പോലീസ് ക്രിമിലുകളെ ജയിലിലടക്കൂ എന്ന മുദ്രാവാക്യമുയർത്തി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു മുന്പിൽ നടക്കുന്ന ജനകീയ പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിക്കും.