അംഗത്വ കാമ്പയിനും കുടിശിക നിവാരണവും 17ന്
1590973
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ 17 ന് രാവിലെ 10 മുതല്‍ കാമ്പയിന് ആരംഭിക്കും.
18 നും 60 നും ഇടയില്‍ പ്രായമുള്ള രണ്ടു വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും അംശദായ കുടിശിക പിഴ ഇളവോടുകൂടി അടച്ച് തീര്‍ക്കുന്നതിനുമുള്ള അവസരമുണ്ട്. ഫോണ്‍ : 9495630828, www.pravasikerala.org