ഫെഡറൽ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്: വനിതാ കേരള ടീമിനെ ഹഷിഷ രഹ്ന നയിക്കും
1590968
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: ഉത്തർപ്രദേശിലെ ഗാസിയാബാദ് എച്ച്എൽഎം കോളജിൽ നടക്കുന്ന 15 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള വനിതാ ടീമിനെ ഹഷിഷ രഹ്ന (വയനാട് ) നയിക്കും.
പത്തനംതിട്ട കാതോലിക്കേറ്റ് കോള ഗ്രൗണ്ടിൽ നടന്ന ക്യാമ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്. മറ്റ് ടീം അംഗങ്ങൾ: സ്നേഹ ശ്രീധരൻ ( വൈസ് ക്യാപ്റ്റൻ, പത്തനംതിട്ട), ഹരി നന്ദന, ഉമാപതി എസ്, കൃഷ്ണ നന്ദ, ( കോഴിക്കോട്), വിസ്മയ രാജു, ശാലിനി സജി ( കോട്ടയം),
എസ്. അശ്വതി, എം. നന്ദന, പി. അക്ഷയ( പാലക്കാട്), ജിബി എബി, ശ്രീരഞ്ജിനി,നിരഞ്ജന പ്രവീൺ), എ.എൻ. ലക്ഷ്മി( പത്തനംതിട്ട), എ.എൻ. അസിൻ (തിരുവനന്തപുരം), അശ്വതി രാജ് ( കൊല്ലം). പി.ബി. കുഞ്ഞുമോൻ (പത്തംതിട്ട) കോച്ചും എം. ഷിഫന (പാലക്കാട്) മാനേജരുമാണ്.