സേവന തത്പരരായ യുവത നാടിന് അഭിമാനം: ഡെപ്യൂട്ടി സ്പീക്കർ
1590457
Wednesday, September 10, 2025 4:14 AM IST
കലയപുരം: സേവന തത്പരരായ യുവത നാടിന് അഭിമാനമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്രതല യുവജനവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി.
ചടങ്ങിൽ ആശ്രയ സങ്കേതത്തിന്റെ പ്രധാന ചുമതലക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ കലയപുരം ജോസിന് ഓർത്തഡോസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹാദരവുകൾ സമർപ്പിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ രെഞ്ചു എം. ജോയ് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ, ഫാ. കെ. കെ. തോമസ്, ഫാ. ആശിഷ് ജയിംസ്, ഫാ. കോശി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.