എം.ആർ. അജിത് കുമാറിന്റെ ട്രാക്ടർ യാത്ര റിപ്പോർട്ട് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം
1590969
Friday, September 12, 2025 3:32 AM IST
പത്തനംതിട്ട: എഡിജിപി എം.ആർ. അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ട സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ. ആർ. ജോസിനെയാണ് ആലുവ റൂറൽ ഡിസിആർബിയിലേക്ക് സ്ഥലംമാറ്റിയത്.
വിരമിക്കാൻ എട്ടു മാസം മാത്രം ശേഷിക്കവേയാണ് സ്ഥലംമാറ്റം. നവഗ്രഹ പൂജ കാലത്താണ് എഡിജിപി എം.ആർ. അജിത് കുമാർ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്.
എഡിജിപിയുടെ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങളിൽ വാർത്തയായതോടെ സംഭവം ഏറെ വിവാദമായി. പോലീസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ട്രാക്ടർ.
ട്രാക്ടറിൽ യാത്ര പാടില്ലെന്ന ഹൈക്കോടതി വിലക്ക് മറികടന്നായിരുന്നു എഡിജിപിയുടെ സഞ്ചാരം.