ശബരിമല സംരക്ഷണ സംഗമം: സംഘാടക സമിതി രൂപീകരിച്ചു
1590716
Thursday, September 11, 2025 5:55 AM IST
പന്തളം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ 22ന് പന്തളത്ത് നടക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പന്തളം പാലസ് വെല്‍ഫെയര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംന്യാസിമാർ, വിവിധ ഹൈന്ദവ സംഘടനകൾ, ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാക്കൾ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ കര്‍മസമിതിയുടെ പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘാടക സമിതി പ്രസിഡന്റായി പന്തളം കൊട്ടാരം അംഗവും ശബരിമല കര്‍മ സമിതി സംസ്ഥാന അധ്യക്ഷനുമായ പി.എന്‍.നാരായണ വര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. വത്സന് തില്ലങ്കേരി-വര്‍ക്കിംഗ് പ്രസിഡന്റ്, വി.ആര്.രാജശേഖരന്-വൈസ് പ്രസിഡന്റ്, കെ.പി.ഹരിദാസ്, അഡ്വ.അനില്‍ വിളയിൽ, എസ്.ജെ.ആര്.കുമാര്‍-ജനറല്‍ കണ്‍വീനര്‍മാര്‍, കെ.സി.നരേന്ദ്രന്, അഡ്വ.ജയന് ചെറുവള്ളിൽ, വി.കെ.ചന്ദ്രന്-ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരാണ് മറ്റു ഭാരവാഹികൾ.