അബാൻ മേൽപാലം നിർമാണം; ബസ് സ്റ്റാൻഡ് റോഡും അടച്ചു
1590715
Thursday, September 11, 2025 5:55 AM IST
പത്തനംതിട്ട: അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനായി ടൗണ്‍ റിംഗ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുഖ്യ കവാടം മുതല്‍ അബാന്‍ ജംഗ്ഷന് വരെയുളള ഭാഗത്തെ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.
അബാന്‍ ജംഗ്ഷനില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മിനി സിവില്‍ സ്റ്റേഷന് ജംഗ്ഷന് വഴി കെഎസ്ആര്‍ടിസി ജംഗ്ഷനിലൂടെ പോകണം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് മിനി സിവില്‍ സ്റ്റേഷന് വഴി തിരിഞ്ഞു പോകണം. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ജംഗ്ഷന് വഴി പോകണം.
കുന്പഴ ഭാഗത്തു നിന്നും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകള്‍ കുമ്പഴ, മൈലപ്ര, എസ് പി ഓഫീസ് ജംഗ്ഷന്, കെഎസ്ആര്‍ടിസി വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണമെന്നും നിർദേശമുണ്ട്.