ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
1510307
Sunday, February 2, 2025 3:42 AM IST
കുന്നന്താനം: കേരള ഗ്രാമീണ ബാങ്ക് കുന്നന്താനം ശാഖയുടെ ആഭിമുഖ്യത്തിൽ, സ്വച്ഛതാ പക്വാഡ 2025 യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് മാനേജർ അനൂപ് നാരായണൻ, വൈസ് പ്രസിഡന്റ് എം.കെ. മധുസൂദനൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. മാത്യു, മെംബർ മിനി ജനാർദനൻ, കൃഷി ഓഫീസർ വിന്നി മാത്യു, തോമസ് കുര്യൻ, രഞ്ജിനി അജിത്, എസ്. ഗീത എന്നിവർ പ്രസംഗിച്ചു.