ഐക്യകൂട്ടായ്മ വളർന്നുവരണം: മാർ ദിവന്നാസിയോസ്
1510104
Saturday, February 1, 2025 3:31 AM IST
തിരുവല്ല: ധാർമികതയുടെ വീണ്ടടുപ്പിനുവേണ്ടി മനുഷ്യകുലത്തിന്റെയും ഐക്യകൂട്ടായ്മ ഉണ്ടാകണമെന്ന് ഡോ. ജോസഫ് മാർ ദിവാന്നാസിയോസ് മെത്രാപ്പോലീത്ത. നിരണം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബൈബിൾ സോസൈറ്റി ഓഫ് ഇന്ത്യ നിരണം, ക്രിസ്ത്യൻ ഫെല്ലോഷിപ് തിരുവല്ല, കടപ്ര -നിരണം പ്രദേശത്തെ വിവിധ ക്രൈസ്തവ സഭകളുടെയും സഹകരണത്തിൽ നിരണം സെന്റ് മേരീസ് ഓർത്തഡോക് സ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ സ്നേഹ സംഗമം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നിരണം വൈഎംസിഎ പ്രസിഡന്റ് കുര്യൻ കൂത്തപ്പളളി അധ്യക്ഷത വഹിച്ചു
കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും വികാരി ജനറാൾ റവ.സി.കെ. മാത്യു അനുഗ്രഹപ്രഭാഷണവും നടത്തി.
സക്കറിയ പനക്കാമറ്റം കോർ എപ്പിസ്കോപ്പ, ഫാ. ഷിബു തോമസ് ആമ്പല്ലൂർ, ഫാ. കുര്യൻ ഡാനിയൽ, റവ. എം.എസ്. ഡാനിയേൽ, റവ. പ്രമോദ് ജെ. ജോൺ, ഫാ. പ്രദീപ് വർക്കി, ഫാ. ഉമ്മൻ മട്ടയ്ക്കൽ, ഫാ. ജിതിൻ അലക്സ്, റവ. മർക്കോസ് പള്ളിക്കുന്നേൽ, റവ. ലിജു രാജു താമരക്കുടി, റവ. ജിബിൻ വി. സാമുവേൽ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പൂത്തുപള്ളിയിൽ, സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.