കൈപ്പട്ടൂർ ഗവ. സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി
1510298
Sunday, February 2, 2025 3:41 AM IST
കോന്നി: കൈപ്പട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു ബസിന്റെ താക്കോൽ ജനീഷ് കുമാർ എംഎൽഎയിൽനിന്ന് ഏറ്റുവാങ്ങി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം നീതു ചാർലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ, സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി, സ്കൂൾ ഹെഡ് മാസ്റ്റർ ടി. സുജ, ശ്രീലേഖ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുഭാഷ്, സുധാകരൻ, ആൻസി വർഗീസ്, പിടിഎ പ്രസിഡന്റ് ജി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.