പോക്സോ കേസ് പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും പിഴയും
1509751
Friday, January 31, 2025 3:59 AM IST
പത്തനംതിട്ട: ആറുവയസുകാരിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവിന് രണ്ടു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. ഏഴുമറ്റൂര്‍ പാറപൊട്ടനി മേലേപുരയിടം വീട്ടില്‍ ടി.എം. അഖിലിനെ (34) യാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്സോ കോടതി) ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
പെരുമ്പെട്ടി പോലീസ് 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2023 ഫെബ്രുവരി 19നാണ് സംഭവം. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന ജോബിന് ജോർജാണ് പോക്സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി.