‘ജീവനാണ് കൃഷി, ജീവിക്കണം കർഷകൻ’: കൂട്ടായ്മ ഇന്ന്
1510297
Sunday, February 2, 2025 3:41 AM IST
മല്ലപ്പള്ളി: ജീവനാണ് കൃഷി, ജീവിക്കണം കർഷകൻ കൂട്ടായ്മയും സെമിനാറും ഇന്നു നടക്കും. മല്ലപ്പള്ളിയിൽ നടന്നുവരുന്ന പുസ്തകമേളയോടനുബന്ധിച്ചാണ് സെമിനാർ.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന കർഷകർ നാട്ടറിവുകൾ പങ്കുവയ്ക്കും. വിവിധ മേഖലകളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കും. സംസ്ഥാന കാർഷിക സർവകലാശാല ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രഫസറുമായ സിബിൽ ജോർജ് വർഗീസ് പങ്കെടുക്കും.
കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ, ഇൻഷ്വറൻസ് എന്നിവ സംബന്ധിച്ച് സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കും. മികച്ച കർഷകരെ ആദരിക്കും.
സെമിനാറിലെ നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുടർ നടപടികൾക്കായി സമർപ്പിക്കും. വൈകുന്നേരം നാലിന് മേള സമാപിക്കും.