ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നുമുതല്‍
1510292
Sunday, February 2, 2025 3:29 AM IST
കോഴഞ്ചേരി: 113 ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് ആരംഭിക്കും. പമ്പാ തീരത്തെ വിദ്യാധിരാജ നഗറില്‍ ഇന്നു രാവിലെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പതാക ഉയര്‍ത്തും.
വൈകുന്നേരം നാലിന് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍ മതപരിഷത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും.നാലിന് 3.30ന് അയ്യപ്പഭക്ത സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
അഞ്ചിന് 3.30ന് ഹിന്ദു ഏകതാ സമ്മേളനത്തില്‍ ആര്‍എസ്എസ് നേതാവ് ഡോ.മോഹന്‍ ഭാഗവത് പ്രസംഗിക്കും. ഒമ്പതിന് വൈകുന്നേരം സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.