ഇടമുറി സ്കൂളിന്റെ അടുക്കള സ്വന്തമാക്കി കുട്ടികൾ
1510303
Sunday, February 2, 2025 3:41 AM IST
റാന്നി: ഇഷ്ടംപോലെ ലിക്വിഡ് സോപ്പും ഹാൻഡ് വാഷും... സ്കൂളിലെ കുക്ക് കുട്ടികളുടെ പ്രിയപ്പെട്ട അനിത ആന്റിയുടെ മനം നിറഞ്ഞു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനത്തിന്റെ ഭാഗമായി ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക ക്ലാസിനോടനുബന്ധിച്ചാണ് ഹാൻഡ് വാഷ്, ലിക്വിഡ് സോപ്പ് തുടങ്ങിയവ നിർമിച്ചത്.
ശാസ്ത്ര, പുസ്തക രചനാ സമിതി അംഗവും ശാസ്ത്രരംഗം ജില്ലാ കോ-ഓർഡിനേറ്ററുമായ എഫ്. അജിനി കുട്ടികൾക്ക് പ്രായോഗിക പരിശീലന ക്ലാസ് നൽകി. ഫോർ എസ് കോ -ഓർഡിനേറ്റർ ശശീന്ദ്രൻ, പ്രഥമാധ്യാപിക ആർ. ഓമന, ബിപിസി ഷാജി എ. സലാം, അധ്യാപകർ എന്നിവരും പങ്കെടുത്തു.