ഓണത്തിന് ഒരു കുട്ട പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
1510112
Saturday, February 1, 2025 4:04 AM IST
തിരുവല്ല: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും നാഷണലിസ്റ്റ് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
നാഷണലിസ്റ്റ് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രാജു വർഗീസ് തിരുവല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോണി കെ. ജോൺ മുഖ്യസന്ദേശം നൽകി. ഭാരവാഹികളായ എം.എൻ. ഗിരി, എസ്. സന്തോഷ് കുമാർ, പി.എച്ച്. ഷംസുദീൻ, വി.ആർ. സുധീർ, ടി. രാജേഷ്, പി.സി. ബാബു, ജോർജ് ഷൈൻ, പി.എസ്.സി. നായർ, മഞ്ജു സന്തോഷ്, വി. വിജയൻ, എസ്. രവീന്ദ്രകുമാർ, സനൽകുമാർ, ജിൻസി ജേക്കബ്, സെനബാ പൊന്നാരിമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.