മാരാമൺ കൺവൻഷൻ: പരിസ്ഥിതിസൗഹൃദ സന്ദേശയാത്ര നടത്തി
1510289
Sunday, February 2, 2025 3:29 AM IST
മാരാമൺ: ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനില്പിന് ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ്. 130 -ാമത് മാരാമൺ കൺവൻഷന് മുന്നോടിയായി പ്രകൃതിക്ക് കാവലാവുക എന്ന സന്ദേശം വുമായി കല്ലിശേരി കടവിൽ മാളികയിൽ ആരംഭിച്ച പരിസ്ഥിതി സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനം മാരാമൺ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, മറ്റു ഭാരവാഹികളായ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രഫ. എബ്രഹാം. പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, പരിസ്ഥിതി കമ്മിറ്റി കൺവീനർമാരായ ലാലമ്മ മാത്യു, ഗീത മാത്യു, കോഴഞ്ചേരി, മാരാമൺ ഇടവക വികാരിമാരായ റവ. ഏബ്രഹാം തോമസ്, റവ. ജിജി തോമസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സാം ചെമ്പകത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രരചനാ മത്സര വിജയികൾക്കു ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയും മന്ത്രി വീണാ ജോർജും ചേർന്ന് സമ്മാനങ്ങൾനൽകി.
മാർത്തോമ്മ സുവിശേഷപ്രസംഗ സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശേരി കടവിൽ മാളികയിൽ രാവിലെ ചേർന്ന സമ്മേളനത്തിൽ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത യാത്ര ഉദ്ഘാടനം ചെയ്തു.