പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനമെന്ന് കെപിഎസ്ടിഎ
1509750
Friday, January 31, 2025 3:59 AM IST
പത്തനംതിട്ട: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന രഹസ്യ നിയമന നിരോധനം സർക്കാർ പിൻവലിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധിക തസ്തിക, വിരമിക്കൽ ഒഴിവുകളിൽപോലും ദിവസവേതന നിയമനം മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ ഇതു കാര്യമായി ബാധിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
മെഡിസെപ്, ഉച്ചഭക്ഷണത്തുക കുടിശിക, പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ മേഖലകളിൽ സർക്കാർ കാട്ടുന്ന അലംഭാവം ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയെന്നും കെപിഎസ്ടിഎ കുറ്റപ്പെടുത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിലർ എസ്. ദിലീപ്കുമാർ അധ്യഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബിജു വർഗീസ്, ജോസ് മത്തായി,അജിത്ത് ഏബ്രഹാം, ജോസഫ് സി. ജോർജ്, എസ്. സുനിൽകുമാർ, ഷിബു തോമസ്, ജിജി വർഗീസ്, ആർ. ഷാജു, ജോൺ ജോയി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഫിലിപ്പ് ജോർജ് - പ്രസിഡന്റ്, വി.ജി. കിഷോർ - സെക്രട്ടറി, അജിത്ത് ഏബ്രഹാം - ട്രഷറാർ, വർഗീസ് ജോസഫ്, എസ്. പ്രേം, എസ്. ദിലീപ്കുമാർ, സി.കെ. ചന്ദ്രൻ, ബിറ്റി അന്നമ്മ തോമസ്, വി. ലിബികുമാർ - സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.