പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ യോഗം
1510101
Saturday, February 1, 2025 3:31 AM IST
പത്തനംതിട്ട: കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയ ശക്തീകരണത്തില്‍ എയ്ഡഡ് സ്കൂളുകളുടെ സംഭാവന മാതൃകാപരമാണെന്നും എയ്ഡഡ് സ്കൂൾ നടത്തിപ്പ് സംബന്ധിച്ച് മാനേജർമാർ നേരിടുന്ന പ്രയാസങ്ങളും നിയമനങ്ങളിലെ കാലതാമസം ഉള്‍പ്പടെയുള്ള വിഷയങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് തോമസ്കോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്.കെ. അനിയൻ, കെ.പി. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി രാജേഷ് ആക്ലേത്ത്, വി.ആർ. രാധാകൃഷ്ണന്, ഫാ. പി.വൈ. ജെസന്‍, പത്മകുമാരി, എസ്.കെ. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി, തോമസ് കോശി - പ്രസിഡന്റ്, കെ.ആര്. ഹരീഷ്, ദീപു ഉമ്മന്‍ - വൈസ് പ്രസിഡന്റുമാർ, രാജേഷ് ആക്ലേത്ത് - ജനറല്‍ സെക്രട്ടറി, രാജ്കുമാർ, കെ.സി. ജേക്കബ് - ജോയിന്റ് സെക്രട്ടറിമാർ, എസ്.കെ. അനില്‍ കുമാര്‍ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.