പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1509982
Friday, January 31, 2025 10:39 PM IST
മല്ലപ്പള്ളി: കുളിക്കാന്‍ പാറക്കുളത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാടിമണ്‍ കാട്ടാമല ഈന്തനോലിക്കല്‍ മലങ്കോട്ടയ്ക്കൽ ബാബുവിന്റെയും അതിരമ്പുഴ പാലനിൽക്കുംപറമ്പിൽ ലിസിയുടെയും മകന് സോനു ബാബുവാണ് (എബി-29) മരിച്ചത്.
ഓട്ടിസം രോഗബാധിതന് ആയിരുന്നു. ഇന്നലെ രാവിലെ ഏഴിന് വീടിന് സമീപമുള്ള പാറക്കുളത്തില്‍ പതിവുപോലെ കുളിക്കാനെത്തിയപ്പോളാണ് അപകടം സംഭവിച്ചത്. ദീര്ഘനേരമായിട്ടും കാണാതെ വന്നപ്പോള്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിപ്പോയതായി തിരിച്ചറിഞ്ഞത്. തിരുവല്ലയില്‍നിന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദരും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
കീഴ്വായ്പൂര് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. സഹോദരൻ: ആല്ബിന് ബാബു.