തിരുവല്ല പുഷ്പമേളയിൽ വിദേശ പൂക്കൾക്കായി പ്രത്യേക പവലിയൻ ഉദ്ഘാടനം ചെയ്തു
1510293
Sunday, February 2, 2025 3:29 AM IST
തിരുവല്ല: തിരുവല്ല പുഷ്പമേളയിൽ വിദേശ പൂക്കളുടെ പവിലിയൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അറേഞ്ച്മെന്റ് കമ്മിറ്റി ചെയർമാൻ ഏബ്രഹാം പി. സണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇ.എ. ഏലിയാസ്, ജനറൽ കൺവീനർ സാം ഈപ്പൻ, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേ പുരയ്ക്കൽ,
ട്രഷറാർ പി.ഒ. ബോബൻ, കൺവീനർ റോജി കാട്ടാശേരി, സെക്രട്ടറി ബിനു വി. ഈപ്പൻ, സജി ഏബ്രഹം, ടി. ജെയിംസ്, മാത്യുസ് ചാലക്കുഴി , ഇ.സി. മാത്യു, ലാൽജി വർഗീസ്, ലാജി മാത്യു, അജി തമ്പാൻ, ഓസ്റ്റിൻ ജേക്കബ്, ഗിരീഷ് രാജ്ഭവൻ,ടി.സി. ജേക്കബ്, ജയകുമാർ വള്ളംകുളം എന്നിവർ പ്രസംഗിച്ചു.
പുഷ്പമേള കാണുവാൻ എത്തുന്ന ആളുകളുടെ വാഹനങ്ങൾക്ക് ഗ്രൗണ്ടിന്റെ വടക്ക് വശത്ത് പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി ചെയർമാൻ അജി തമ്പാൻ അറിയിച്ചു. ഇന്നു വൈകുന്നേരം സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാഷോയും ഉണ്ടാകും.